പാര്‍ട്ടി ഓഫീസുകള്‍ സേവന കേന്ദ്രങ്ങളാകണം ുവീീേ:

Posted on: 03 May 2015മാവൂര്‍: രാഷ്ട്രീയ പ്രവര്‍ത്തനം ജനസേവനമാണെന്നതിനാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഓഫീസുകളെല്ലാം ജനസേവന കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കൂളിമാട് ശാഖാ മുസ്ലിം ലീഗ് ഓഫീസിനുവേണ്ടി നിര്‍മിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍മാണക്കമ്മിറ്റി െചയര്‍മാന്‍ െക.എ. ഖാദര്‍ അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ. റസാഖ്, വി.എം. ഉമ്മര്‍ എം.എല്‍.എ, കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ്, കെ. അബൂബക്കര്‍ മൗലവി, െക. മൂസ മൗലവി, പി.ജി. മുഹമ്മദ്, എന്‍.പി. ഹംസ, ഹുസ്സയിന്‍, കെ.കെ. മുഹമ്മദ്, ഇ.പി. വത്സല എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും, കെ.എ.ടി.എഫ്. സാഹിത്യോത്സവത്തില്‍ വിജയിയായ മജീദ് കൂളിമാടിനും ഉപഹാരം നല്‍കി.


More News from Kozhikode