എം.എ./എം.എസ്.ഡബ്ല്യു. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: 03 May 2015കോഴിക്കോട്: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തിരൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ എം.എ. മലയാളം, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വ്യാകരണം, ഇംഗ്ലീഷ്, ഹിസ്റ്ററി, അറബിക്, ഹിന്ദി, എം.എസ്.ഡബ്ല്യു. എന്നീ കോഴ്‌സുകളില്‍ 2015-17 അധ്യയനവര്‍ഷത്തേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി ഉള്ളവര്‍ക്കും ഡിഗ്രി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അഭിരുചിയനുസരിച്ച് അപേക്ഷിക്കാം. പ്രായപരിധിയില്ല.
യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ 2015 ഒക്ടോബറിനുമുമ്പ് ഹാജരാക്കിയാല്‍ മതി. വാര്‍ഷികവരുമാനം ഒരു ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി മെയ് 15-ന് മുമ്പായി സമര്‍പ്പിച്ചിരിക്കണം. അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും മെയ് 20-ന് മുമ്പായി കാലടിയിലുള്ള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തിച്ചിരിക്കണം. വിശദവിവരങ്ങള്‍ക്ക് www.ssus.ac.in. വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ പ്രാദേശിക കേന്ദ്രവുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോണ്‍: 0494 2600310.


More News from Kozhikode