ജോലിയിലെ വെല്ലുവിളി ഓര്‍മ കൂട്ടും

Posted on: 03 May 2015നിങ്ങളുടെ ജോലി വെല്ലുവിളി നിറഞ്ഞതാണോ? ജോലിക്കിടെ അധിക സംസാരവും അത്യധ്വാനവും വേണ്ടിവരുന്നുണ്ടോ. എങ്കില്‍ സന്തോഷിക്കാം. നിങ്ങളുടെ ഓര്‍മശക്തി അത് വര്‍ധിപ്പിക്കും. മാത്രമല്ല, നിങ്ങള്‍ക്ക് വയസ്സായാലും മസ്തിഷ്‌കം ചെറുപ്പമായിരിക്കും. മറവിരോഗവും ഒഴിവാകും.
ജര്‍മനിയിലെ ലീപ്‌സിഗ് സര്‍വകലാശാലയുടേതാണ് പുതിയ പഠനം. വിദ്യാഭ്യാസമല്ല, അയാള്‍ നിരന്തരം ചെയ്യുന്ന ജോലികളാണ് ഓര്‍മയ്ക്കും ബുദ്ധിക്കും ശക്തിപകരുന്നതെന്ന് പഠനം വെളിപ്പെടുത്തുന്നു.
75 വയസ്സ് പൂര്‍ത്തിയായ 1054 പേരെയാണ് ഗവേഷണത്തിന്റെ ഭാഗമായി പരിശോധനയ്ക്ക് വിധേയമാക്കിയത്. നേരത്തേ ചെയ്തിരുന്ന ജോലിയില്‍ എല്ലാതരത്തിലും അത്യധ്വാനം ചെയ്തിരുന്നവരുടെ ഓര്‍മ അദ്ഭുതാവഹമായി നിലനില്‍ക്കുന്നതായാണ് കണ്ടെത്തിയത്. അത്യധ്വാനം വേണ്ടാത്തതും താരതമ്യേന പ്രയാസമില്ലാത്തതുമായ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരുടെ ഓര്‍മയും ചിന്താശക്തിയും വളരെ കുറവാണെന്നും കണ്ടെത്തി.
വെല്ലുവിളി ഏറെയുള്ള ജോലികള്‍ ചെയ്യുമ്പോള്‍ മസ്തിഷ്‌കത്തിന്റെ ശക്തികൂടും. അത് അനുകൂല ഊര്‍ജത്തെ നിലനിര്‍ത്തി ജീവിതത്തെ കൂടുതല്‍ കരുത്താക്കിമാറ്റും -പഠനം പറയുന്നു.


More News from Kozhikode