രാമനാട്ടുകര: ഫാറൂഖ് കോളേജ് സസ്യശാസ്ത്രവിഭാഗവും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്നുനടത്തിയ സംസ്ഥാനതല പാരിസ്ഥിതികമേള ‘മിരിസ്റ്റിക്ക’യുടെ മൂന്നാം പതിപ്പ് സമാപിച്ചു.
ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിഭാഗം ജൈവവൈവിധ്യ ക്വിസ് മത്സരത്തിൽ രാമനാട്ടുകര എസ്.പി.ബി.എച്ച്.എസ്.എസിലെ ദീപക്, കെ. വിഘ്‌നേശ് എന്നിവർ ഒന്നാം സ്ഥാനവും തേഞ്ഞിപ്പലം സെയ്‌ന്റ് പോൾസ് ഇ.എം.എച്ച്.എസ്.എസിലെ മാധവ് ആർ. ബാബു, പി.എം. ഹരിശങ്കർ എന്നിവർ രണ്ടാംസ്ഥാനവും നേടി. കോളേജ് വിഭാഗത്തിൽ ഫാറൂഖ് കോളേജിലെ പി.ടി. ഹനാൻ, അബ്ദുറഹ്മാൻ എന്നിവരുടെ ടീം ഒന്നാംസ്ഥാനവും ഗുരുവായൂരപ്പൻ കോളേജിലെ വി.എൻ. വിവേക്, ദീപക് സുധാകർ എന്നിവർ രണ്ടാംസ്ഥാനവും നേടി.
ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ ഫാറൂഖ് കോളേജിലെ പി.ടി. ഹനാൻ, കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇ.പി. ഷെല്ലി, മലപ്പുറം മങ്കട ജി.എച്ച്.എസ്.എസിലെ വി. അംജദ് എന്നിവർ വിജയികളായി. ‘ബിഗ് ക്വിസ്’ മത്സരത്തിൽ ‘പ്രൊഫ. ജോൺസി ജേക്കബ്’ അവാർഡ് ഫാറൂഖ് കോളേജ് നേടി. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് ജാഫർ പാലോട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ അധ്യക്ഷനായി. ഡോ. കെ. കിഷോർ കുമാർ, വി. ജിതിൻ, ടി.പി. ഷബാന, ഡോ. എസ്.വി. അബ്ദുൾ ഹമീദ്, വിജേഷ് വള്ളിക്കുന്ന് എന്നിവർ സംസാരിച്ചു.