ചിക്കൻ റെസിപ്പികൾ


3 min read
Read later
Print
Share

ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയർക്ക്‌ അങ്ങോട്ടുമിങ്ങോട്ടും ഭക്ഷണത്തെക്കുറിച്ചുള്ള എന്തു കാര്യവും ചർച്ച ചെയ്യാൻ വേണ്ടി ആരംഭിച്ച ഫെയ്സ് ബുക്ക് ഗ്രൂപ്പാണ് ‘ഫുഡീസ് പാരഡൈസ്’. എഴുപത്തയ്യായിരത്തിൽപ്പരം അംഗങ്ങളുള്ള ഈ ഗ്രൂപ്പ്, പാചകക്കുറിപ്പുകളോടൊപ്പം തന്നെ ഭക്ഷണത്തെപ്പറ്റിയുള്ള ഓർമകൾ, സംശയങ്ങൾ, റെസ്റ്റോറന്റ് റിവ്യൂ തുടങ്ങി എന്തും ചർച്ച ചെയ്യാനുള്ള വേദി കൂടിയാണ്. ഇന്ന് ഫുഡീസ് പാരഡൈസിൽ നിന്ന് സ്വാദിഷ്ടവും എന്നാൽ ഉണ്ടാക്കാൻ ഏറെ എളുപ്പവുമായ ചില ചിക്കൻ റെസിപ്പികൾ പരിചയപ്പെടുത്തുന്നു

ഗാർലിക് ചിക്കൻ

ആയിഷ ഷാന shanafarzeen@gmail.com

ചേരുവകൾ
1) ചിക്കൻ ബ്രെസ്റ്റ് –കിലോ
2) വെളുത്തുള്ളി -8 അല്ലി
3) ചെറുനാരങ്ങനീര് –1 ടീസ്പൂൺ
4) ഉപ്പ് -ആവശ്യത്തിന്
5) കുരുമുളകുപൊടി -ആവശ്യത്തിന്
6) മല്ലിയില
7) പുതിന
8) മുട്ട -1
തയ്യാറാക്കുന്ന വിധം:
2 മുതൽ 8 വരെയുള്ള ചേരുവകൾ യോജിപ്പിച്ച് മാരിനേഡ്‌ തയ്യാറാക്കുക.
ഈ അരപ്പ് ചിക്കനിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞതിനു ശേഷം ചെറിയ ചൂടിൽ ഷാലോ ഫ്രൈ ചെയ്യുക.

ചിക്കൻ തോരൻ

സുരേഷ് പാലയിൽ sureshpalayil@gmail.com

ചേരുവകൾ

1) ബോൺലെസ് ചിക്കൻ ചെറിയ കഷണങ്ങളാക്കിയത് –250 ഗ്രാം
2) സവാള ചെറുതായി അരിഞ്ഞത് –ചെറുത് ഒരെണ്ണം
3) ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് –ഒരു ടേബിൾസ്പൂൺ
4) കറിവേപ്പില –രണ്ടു തണ്ട്
5) തേങ്ങാ ചിരകിയത് –കാൽ കപ്പ്
6) മാരിനേറ്റ് ചെയ്യാൻ
മഞ്ഞൾപ്പൊടി –ടീസ്പൂൺ
മുളകുപൊടി –ടീസ്പൂൺ
കുരുമുളകുപൊടി -1 ടീസ്പൂൺ
മല്ലിപ്പൊടി -1 ടീസ്പൂൺ
ജീരകപ്പൊടി -ടീസ്പൂൺ
ഗരം മസാല -ഒരു നുള്ള്
എണ്ണ -ഒരു ടീസ്പൂൺ
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം:
മാരിനേറ്റ് ചെയ്യാനുള്ള ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ച് ചിക്കനിൽ പുരട്ടി അര മണിക്കൂർ വെക്കുക. ഒരു പ്രഷർ കുക്കറിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർക്കുക. ചിക്കനും കൂടി ചേർത്ത് അടച്ചുവെച്ച ശേഷം മീഡിയം ചൂടിൽ രണ്ടു വിസിൽ അടിച്ചതിനു ശേഷം അടുപ്പിൽ നിന്ന് മാറ്റുക. ആവി പോയതിനു ശേഷം തുറക്കുക.
ഒരു ഫ്രയിങ്‌ പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി അൽപ്പം കറിവേപ്പിലയും ചുവന്ന മുളകും ഇട്ട് വഴറ്റുക.
ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് ഗോൾഡൻ ബ്രൌൺ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്ത ശേഷം തീ കുറച്ചുവെച്ചു ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുക, കഷണങ്ങൾ ഡ്രൈ ആകുന്ന സമയത്ത് അടുപ്പിൽ നിന്നും മാറ്റാം.
ചോറിന്റെയോ ചപ്പാത്തിയുടെയോ കൂടെ ചൂടോടെ വിളമ്പാം.

നോമ്പുതുറ സ്പെഷ്യൽ കോഴിക്കറി

ഷഹനാസ് അഷറഫ് shahanasashraf102@gmail.com

ചേരുവകൾ
1) ചിക്കൻ -1 കിലോ
2) സവാള -3 എണ്ണം
3) ചെറിയ ഉളളി -15-20 എണ്ണം
4) ഇഞ്ചി ചതച്ചത് – 1l ടേബിൾ സ്പൂൺ
5) വെളുത്തുള്ളി ചതച്ചത് -1l ടേബിൾ സ്പൂൺ
6) പച്ചമുളക് -6-7 എണ്ണം
7) കറിവേപ്പില -2 തണ്ട്
8) മല്ലിപ്പൊടി -2 ടീസ്പൂൺ
9) മുളകുപൊടി -1 ടീസ്പൂൺ
10) മഞ്ഞൾ പൊടി - l ടീസ്പൂൺ
11) ഗരം മസാല പൊടി - l ടീസ്പൂൺ (ഗ്രാമ്പൂ, കറുവപ്പട്ട, ഏലയ്ക്ക, പെരുംജീരകം, കുരുമുളക് ചേർത്തു പൊടിച്ചത് )
12) തക്കാളി -രണ്ടെണ്ണം
13) കട്ടി തേങ്ങാപ്പാൽ -1 കപ്പ്
14) ഉപ്പ് -ആവശ്യത്തിന്
15) വെളിച്ചെണ്ണ –2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
ചുവടു കട്ടിയുള്ള പാൻ വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്തു നന്നായി പച്ചമണം പോകുന്നവരെ വഴറ്റുക. വഴന്നു വന്നാൽ സവാളയും, ചെറിയുള്ളിയും, ഉപ്പും ചേർത്തു ഗോൾഡൻ നിറമാവുന്ന വരെ വഴറ്റുക. അതിലേക്കു മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾഡപ്പൊടി, ഗരംമസാല പൊടി ചേർത്ത്‌ മൂപ്പിച്ചെടുക്കുക. പൊടികൾ നന്നായി മൂക്കുന്നതുവരെ തീ കുറച്ചുവെച്ച് ഇളക്കിക്കൊടുക്കുക. അതിലേക്ക് രണ്ട് തക്കാളി ചേർത്തു വഴറ്റുക. പാൻ അടച്ചുവെച്ച് തക്കാളിയും മറ്റു ചേരുവകളും നന്നായി വെന്തു മിക്സ് ആയി എണ്ണ തെളിയുമ്പോൾ ചെറുതാക്കി മുറിച്ച ചിക്കൻ ഇട്ടു ഇളക്കി മൂടി വെക്കുക.
വെള്ളം ഒഴിേക്കണ്ട. ചിക്കനിൽ നിന്ന് വെള്ളം ഇറങ്ങി വന്നതിനു ശേഷം ഒരു കപ്പ് കട്ടി തേങ്ങാപ്പാൽ ഒഴിച്ച് തിളക്കുമ്പോൾ തീ കുറച്ച്‌, മൂടി വേവിക്കുക.
നന്നായി വെന്തു ചാറു കുറുകിയ പരുവത്തിൽ ഇറക്കുക. ആവശ്യമെങ്കിൽ ചെറിയുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ കടുക്‌ വറുത്ത്‌ ചേർക്കാം.

കോഴി മപ്പാസ്

സന്ധ്യാ മേനോൻ sandhyamenona@gmail.com

ചേരുവകൾ
1) കോഴി -ഒരു കിലോ
2) തേങ്ങാപ്പാൽ -ഒരു തേങ്ങയുടേത് (ഒന്നും രണ്ടും മൂന്നും പാലുകൾ)
3) ഉരുളക്കിഴങ്ങ് -രണ്ടെണ്ണം
4) തക്കാളി -വലുത്‌ ഒരെണ്ണം
5) പച്ചമുളക് -ആറെണ്ണം
6) സവാള അരിഞ്ഞത് -രണ്ടു കപ്പ്‌
7) ഇഞ്ചി -ഒരു കഷ്ണം
8) മല്ലിപൊടി -രണ്ടു ടേബിൾസ്പൂൺ
9) കുരുമുളക് പൊടി -ഒരു ടീസ്പൂൺ
10) വെളിച്ചെണ്ണ -ആവശ്യത്തിന്
11) ഗ്രാമ്പു -മൂന്നോ നാലോ
12) കറുവപ്പട്ട -രണ്ടോ മൂന്നോ ചെറിയ കഷ്ണങ്ങൾ
13) ഏലക്ക -മൂന്നോ നാലോ
14) പെരുംജീരകം -അരസ്പൂൺ
15) ചുവന്നുള്ളി -ഒരു പിടി
16) കടുക് -ആവശ്യത്തിന്
17) കറിവേപ്പില
18) ഉപ്പ്
തയ്യാറാക്കുന്ന വിധം:
ചെറിയ കഷ്ണങ്ങളായി നുറുക്കിയ കോഴിയിറച്ചി നന്നായി കഴുകിയെടുത്തു മാറ്റിവെക്കുക. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടായിവരുമ്പോൾ കടുകു ചേർക്കുക. കടുക് പൊട്ടിവരുമ്പോൾ അതിലേക്കു കറിവേപ്പിലയും ചുവന്ന ഉള്ളിയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക.
ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന ഒരു കപ്പ് സവാളകൂടി ചേർത്ത് വഴറ്റുക. സവാള വഴന്നുവരുമ്പോൾ ഇതിലേക്ക് ഇറച്ചിക്കഷ്ണങ്ങൾ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
അതിനു ശേഷം ബാക്കിയുള്ള ഒരു കപ്പ് സവാളയും, ഇഞ്ചി, പച്ചമുളക്,ഉരുളക്കിഴങ്ങ്,തക്കാളി, കുരുമുളകുപൊടി, ഉപ്പ്, രണ്ടും മൂന്നും പാലുകൾ എന്നിവ ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ഇറച്ചിക്കഷ്ണങ്ങൾ പകുതിയിലധികം വേവ് എത്തുമ്പോൾ ഏലയ്ക്ക, കറുവപ്പട്ട, പെരുംജീരകം, മല്ലിപ്പൊടി എന്നിവ അരച്ചെടുത്തു ചേർക്കുക.
ഇറച്ചിക്കഷ്ണങ്ങൾ നന്നായി വെന്തു കുറുകി വരുമ്പോൾ ഒന്നാം പാൽ കൂടെ ചേർത്ത് എടുത്തു വെക്കുക. സ്വാദിഷ്ടമായ കോഴി മപ്പാസ് തയ്യാർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram