കുരുവട്ടൂര്‍: കോലടി അയ്യപ്പക്ഷേത്രത്തിനു സമീപം കോലടിപ്പൊയില്‍ രവീന്ദ്രനാഥന്റെയും രാജാമണിയുടെയും മകന്‍ രജിലേഷും ബാലുശ്ശേരി പൂനത്ത് നെല്ലൂളിക്കണ്ടിയില്‍ കൃഷ്ണന്‍കുട്ടിനായരുടെയും രുക്മിണിഅമ്മയുടെയും മകള്‍ ശ്രീലക്ഷ്മിയും വിവാഹിതരായി.
കുരുവട്ടൂര്‍: ഗെയ്റ്റ്ബസാര്‍ ശ്രീനിലയത്തില്‍ പരേതനായ വേളാംപൊയിലില്‍ ബാലന്‍നായരുടെയും പുതുക്കുടി ഭാര്‍ഗവിയുടെയും മകള്‍ മോനിഷയും പയമ്പ്ര താമരത്ത്താഴം തെഴുക്കോട്ട് പരേതനായ ഉണിപ്പറമ്പത്ത് ബാലന്‍നായരുടെയും മണ്ടാടി ഇന്ദിരയുടെയും മകന്‍ ബവീഷും വിവാഹിതരായി.
 
തൊട്ടില്‍പ്പാലം: വലിയപറമ്പത്ത് ബാലന്റെയും ചന്ദ്രിയുടെയും മകന്‍ വിജീഷും പാലക്കാട് ചുള്ളിയോട്ടില്‍ സുധാകരന്റെ മകള്‍ ശ്യാമിലിയും വിവാഹിതരായി.
 
കോഴിക്കോട്: ബിലാത്തികുളം ദി ലോറല്‍സില്‍ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ രാധാകൃഷ്ണന്‍ നരിപ്പറ്റയുടെയും രതി ആര്‍. നായരുടെയും മകള്‍ ഉജ്ജ്വലയും പേരാമ്പ്ര പുതിയമഠത്തില്‍ പരേതനായ കെ.കെ. നായരുടെയും ഇന്ദിര കെ. നായരുടെയും മകന്‍ രാകേഷും വിവാഹിതരായി.
 
കോഴിക്കോട്: കോട്ടൂളി തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിനുസമീപം അലേനയില്‍ പരേതനായ എന്‍.വി. കുഞ്ഞിപെരച്ചന്റെയും സരോജിനി കുഞ്ഞിപെരച്ചന്റെയും മകള്‍ ദീപാറാണിയും കണ്ണാടിക്കല്‍ മൂത്താട്ടുതാഴം ഗോപികയില്‍ പരേതനായ വടക്കേ വട്ടക്കണ്ടി ഗോപിദാസിന്റെയും കമലയുടെയും മകന്‍ രാജീവും വിവാഹിതരായി.