ഭര്‍ത്താവ് മരിച്ച് രണ്ടാംദിവസം ഭാര്യയും മരിച്ചു
വൈക്കം:
പടിഞ്ഞാറേക്കര കൊച്ചുകറുകേലില്‍ വാവ (98) മരിച്ച് രണ്ടാംദിവസം ഭാര്യ തിലോത്തമ്മ (86) മരിച്ചു. വാവ വ്യാഴാഴ്ചയും തിലോത്തമ്മ ശനിയാഴ്ചയുമാണ് മരിച്ചത്. ഇരുവരുടെയും ശവസംസ്‌കാരം തിങ്കളാഴ്ച 12ന് തോട്ടകം ഇന്ത്യന്‍ ഗോസ്​പല്‍ പള്ളിസെമിത്തേരിയില്‍.മക്കള്‍: സരസു, വിജയന്‍, ശശി, പീതാംബരന്‍, ജഗദമ്മ, സിദ്ധാര്‍ത്ഥന്‍. മരുമക്കള്‍: മണിയപ്പന്‍, തങ്കമ്മ, ആനന്ദവല്ലി, മധുബാല, ജനാര്‍ദ്ദനന്‍, ജാന്‍സി.
 

പ്രകാശന്‍
പള്ളം: കുടിലില്‍ കെ.പി.പ്രകാശന്‍ (59) അന്തരിച്ചു. ഭാര്യ: ഷൈല തെക്കില്ലം മാന്നാനം. മക്കള്‍: ധന്യ, ദിവ്യ. മരുമകന്‍: മോന്‍സി കൊല്ലാട്. ശവസംസ്‌കാരം ഞായറാഴ്ച 3 ന് വീട്ടുവളപ്പില്‍.
 
ശോശാമ്മ കുര്യന്‍
എറികാട്: വടശ്ശേരി കണിയാംപറമ്പില്‍ പരേതനായ മത്തായി കുര്യന്റെ ഭാര്യ ശോശാമ്മ കുര്യന്‍ (േശാശക്കുട്ടി-86) അന്തരിച്ചു.പുതുപ്പള്ളി മറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ശാന്തമ്മ, കുഞ്ഞമ്മ, പരേതയായ ജെസ്സി, കുര്യന്‍ മാത്യൂസ് (റിട്ട സെക്രട്ടറി വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്), കുര്യന്‍ എബ്രഹാം (റിട്ട.വാര്‍ഫ് സൂപ്രണ്ട് കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റ്). മരുമക്കള്‍: പ്രൊഫ.മാണി എബ്രഹാം ഞള്ളനാട്ട് വട്ടക്കുന്നേല്‍, പരേതനായ എം.ഐ.മാത്യു (മല്ലക്കാട്ട്), പി.ജേക്കബ് തോപ്പില്‍, സാലിയമ്മ, സൂസന്‍. ശവസംസ്‌കാരം ഞായറാഴ്ച 2 ന് പുതുപ്പള്ളി നിലയ്ക്കല്‍ പള്ളിസെമിത്തേരിയില്‍.
 
വിഷ്ണുദാസ്
തൃക്കൊടിത്താനം: കല്ലന്‍പറമ്പില്‍ വിഷ്ണുദാസ് (77) (വി.എസ്.എസ് 49-ാം നമ്പര്‍ ശാഖ മുന്‍ വൈസ് പ്രസി.) അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: സോമരാജന്‍, സുനില്‍, ശ്യാമള, വത്സല, ജലജ, സുനിത. മരുമക്കള്‍: സോമന്‍,പരേതനായ വിശ്വനാഥന്‍ ,അനില്‍, ജയന്‍, ഗീത, ശാരി. ശവസംസ്‌കാരം തിങ്കളാഴ്ച 10 ന് വീട്ടുവളപ്പില്‍.
 
മറിയാമ്മ ആന്റണി
താഴത്തുവടകര: പരേതനായ തിനംപറമ്പില്‍ റ്റി.ജെ.ആന്റണിയുടെ ഭാര്യ മറിയാമ്മ ആന്റണി (85) അന്തരിച്ചു. മക്കള്‍: ഗ്രേസിക്കുട്ടി, ആനിയമ്മ, തങ്കമ്മ, ജോസ്‌കുട്ടി, ജോര്‍ജ്കുട്ടി, മോളി, സോജന്‍. ശവസംസ്‌കാരം പിന്നീട്.
 
വാട്ടര്‍ടാങ്ക് ഇടിഞ്ഞുവീണ് വയോധികന്‍ മരിച്ചു
കോട്ടയം:
പുത്തനങ്ങാടി കുരിശുപള്ളിക്കുസമീപം സ്വകാര്യാവശ്യത്തിനായി നിര്‍മിച്ച വാട്ടര്‍ടാങ്ക് ഇടിഞ്ഞുവീണ് വയോധികന്‍ മരിച്ചു. ഒളശ്ശ കൊച്ചുതോപ്പില്‍ മാത്യുജോസഫാണ് (ജോയി-78) മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം.
വെള്ളിയാഴ്ച വൈകുന്നേരംനടന്ന വിരുന്നുസത്കാരത്തിനുവേണ്ടി നിര്‍മ്മിച്ചതായിരുന്നു വാട്ടര്‍ ടാങ്ക്. നിര്‍മാണത്തിലെ അപാകമാണ് അപകടത്തിനു വഴിവച്ചതെന്നാണ് സൂചന. അപകടം നടന്നയുടന്‍ ജോയിയെ മെഡിക്കല്‍ കോേളജ് ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
 
ജോസ് വര്‍ഗീസ്
പൊന്‍കുന്നം: ചേപ്പുംപാറ നെല്ലിക്കല്‍ ജോസ് വര്‍ഗീസ് (67) അന്തരിച്ചു. ഭാര്യ: പെണ്ണമ്മ ആലപ്പുഴ ചെമ്പക്കാട്ട് കുടുംബാംഗം. മക്കള്‍: ബെന്നി, സണ്ണി. മരുമക്കള്‍: മിനി, ജെയ്‌നമ്മ. ശവസംസ്‌കാരം ഞായറാഴ്ച 3.30 ന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിസെമിത്തേരിയില്‍.
 
അബ്ബാസ്
കാഞ്ഞിരപ്പള്ളി:പാറക്കടവ് റോഡില്‍ പരേതനായ കിഴക്കേല്‍ ജലാലിന്റെ (രാജന്‍) മകന്‍ അബ്ബാസ് (26) അന്തരിച്ചു. അമ്മ: റംല. സഹോദരങ്ങള്‍: സൗമ്യ, സൈറ,ഷെറീന. കബറടക്കം ഞായറാഴ്ച 12 ന് നൈനാര്‍പള്ളി കബര്‍സ്ഥാനില്‍
 
ബ്രിജിത്ത്
തെന്നത്തൂര്‍: റാത്തപ്പിള്ളില്‍ പരേതനായ ലൂക്കയുടെ ഭാര്യ ബ്രിജിത്ത് (91) അന്തരിച്ചു. പോത്താനിക്കാട് തെക്കേക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഡൊമിനിക്, ജോര്‍ജ്, അല്‍ഫോന്‍സ് (റിട്ട. എസ്.ബി.ഐ.), മാത്യു. മരുമക്കള്‍: ഗ്രേസി വലിയപുത്തന്‍പുരയില്‍, മരിയിറ്റ കൊണത്താപ്പിള്ളി, എല്‍സി വട്ടക്കാട്ട്. ശവസംസ്‌കാരം ഞായറാഴ്ച 2ന് സ്വവസതിയില്‍ ആരംഭിച്ച് തെന്നത്തൂര്‍ ഫാത്തിമമാതാപള്ളികുടുംബക്കല്ലറയില്‍.
 
കാര്‍ത്യായനിയമ്മ
കുമണ്ണൂര്‍: മലയാറ്റൂര്‍ (കൈപ്പടയില്‍) നാരായണന്‍ നായരുടെ ഭാര്യ കാര്‍ത്യായനിയമ്മ (78) അന്തരിച്ചു. മകള്‍: വിജയകുമാരി. മരുമകന്‍: മോഹന്‍ദാസ് (മണി കിഴക്കൊമ്പില്‍). ശവസംസ്‌കാരം ഞായറാഴ്ച 11 ന് വീട്ടുവളപ്പില്‍.
 
സുഷമകുമാരി
കുടയംപടി: സുഷമാലയത്തില്‍ (വാലയില്‍) കെ.ആര്‍.പുരുഷോത്തമന്‍പിള്ളയുടെ ഭാര്യ സുഷമകുമാരി (56) അന്തരിച്ചു. മക്കള്‍: സുമിന്‍, ആതിര. മരുമകന്‍: വിനീത് പി.ഉണ്ണിത്താന്‍ (നെടുങ്കണ്ടം). ശവസംസ്‌കാരം നടത്തി. സഞ്ചയനം മെയ് ഏഴിന് 9ന്.
 
മോണ്‍. ഏബ്രഹാം
കൊല്ലിത്താനത്തുമലയിലിന്റെ
അമ്മ
മറിയക്കുട്ടി ചാക്കോ

വെമ്പള്ളി: പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ അമ്മയും കൊല്ലിത്താനത്തുമലയില്‍ കെ.ജെ ചാക്കോയുടെ ഭാര്യയുമായ മറിയക്കുട്ടി ചാക്കോ (90) അന്തരിച്ചു. കളത്തൂര്‍ വെളുത്തേടത്ത്പറമ്പില്‍ കുടുംബാംഗമാണ്.
മറ്റ് മക്കള്‍: ഫാ. ജോസഫ് സുനീത് ഐഎംഎസ് (മാനേജര്‍, സെന്റ് മേരീസ് ഹൈസ്‌കൂള്‍, അലഹബാദ്), ആനിക്കുട്ടി, മേരി, ലില്ലി (സ്റ്റാഫ്‌നഴ്‌സ്, സെന്റ് സ്റ്റീഫന്‍സ് ആസ്​പത്രി, ഡല്‍ഹി), സിസ്റ്റര്‍ ലിറ്റി എല്‍എസ്ടി (കൗണ്‍സിലര്‍, എല്‍എസ്ടി, ഗൊരഖ്പൂര്‍), കെ.സി. മാത്യു (സെന്റ് തോമസ് കോേളജ്, പാലാ), ടോമി, ഫാ. പോള്‍ കൊല്ലിത്താനത്തുമലയില്‍ (വികാരി, സക്കവൈന്‍ ഫൊറോനാപള്ളി, പോര്‍ച്ചുഗല്‍). മരുമക്കള്‍: വി.ജെ തോമസ് വട്ടവനാല്‍ (കാട്ടാമ്പാക്ക്), ബേബി തളികപ്പറമ്പില്‍ (കൂടല്ലൂര്‍), അനില്‍ ഇളശേരില്‍ (മാവേലിക്കര), വത്സമ്മ ഇടത്തുംപറമ്പില്‍ (വെമ്പള്ളി), ലില്ലി മധുപ്പുഴ ഇലഞ്ഞി (സ്റ്റാഫ്‌നഴ്‌സ്, ഐസിഎച്ച്, കോട്ടയം).
ശവസംസ്‌കാരം ഞായറാഴ്ച രണ്ടിന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തില്‍ കാളികാവ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിസെമിത്തേരിയില്‍