വ്യക്തിത്വ വികസന ക്യാമ്പ്‌

Posted on: 03 May 2015
കൊല്ലം:
കടപ്പാക്കട മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 9ന് രാവിലെ 9.30 മുതല്‍ 3.30 വരെ കടപ്പാക്കട എന്‍.ടി.വി. നഗര്‍ ഓഫീസില്‍ (32 എന്‍.ടി.വി. നഗര്‍) സൗജന്യമായി പഠന ബോധവത്കരണ നേതൃത്വ പരിശീലന ക്യാമ്പ് നടത്തും. പങ്കെടുക്കാന്‍ ബുധനാഴ്ച വൈകിട്ട് 5ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജയലക്ഷ്മി ദത്തന്‍ അറിയിച്ചു. ഫോണ്‍: 8547144670, 0474 2744670.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam