കൊട്ടിയം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി

Posted on: 03 May 2015



കൊട്ടിയം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയം മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കുടുംബസംഗമം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് കരിക്കട്ടഴികം അധ്യക്ഷനായി. വിദ്യാഭ്യാസ അവാര്‍ഡുകള്‍ എസ്.ദേവരാജനും ചികിത്സാ സഹായം ബി.രാജീവും വിതരണം ചെയ്തു. എ.എ.കലാം മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam