ചെറുവണ്ണൂര്‍ ഭദ്രാ-ഭഗവതി ക്ഷേത്രോത്സവം ആരംഭിച്ചു കഥകളി ഇന്ന്‌

Posted on: 03 May 2015തൃക്കരുവ: ചെറുവണ്ണൂര്‍ ഭദ്രാ-ഭഗവതി ക്ഷേത്രോത്സവവും പ്രതിഷ്ഠാദിന പൂജകളും ശനിയാഴ്ച ആരംഭിച്ചു. ഉത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച കഥകളി നടത്തും. പൂതനാമോക്ഷം കഥയാണ് അവതരിപ്പിക്കുന്നത്. കലാമണ്ഡലം പാര്‍ത്ഥസാരഥി, ചവറ പാറുക്കുട്ടി തുടങ്ങിയവരാണ് അരങ്ങത്ത്. കലാമണ്ഡലം സജീവ്, കലാമണ്ഡലം രാജീവ് തുടങ്ങിയവര്‍ പാട്ട്, കലാനിലയം സുബാഷ്ബാബു ചെണ്ട, തേവലക്കര രാജന്‍ അണിയറ പ്രവര്‍ത്തനങ്ങളും നടത്തും. മയ്യനാട് നവരംഗം ആണ് കഥകളി അവതരിപ്പിക്കുന്നത്. 3ന് വിശേഷാല്‍ പൂജകള്‍ക്ക് പുറമേ വൈകിട്ട് 4ന് തോറ്റന്‍പാട്ട്, 7.05ന് കോട്ടയ്ക്കകം പാഞ്ചജന്യം സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സിന്റെ സംഗീതാരാധന, 8.30ന് കഥകളി. നാലിന് രാവിലെ 7.30ന് പൊങ്കാല, 8.30ന് അമ്പറ, 10.30 പൂമൂടല്‍, 12ന് സമൂഹസദ്യ, 4ന് തോറ്റന്‍പാട്ട്, വൈകിട്ട് 5.45ന് എലുമല ക്ഷേത്രത്തില്‍നിന്ന് ചമയവിളക്ക് ഘോഷയാത്ര ആരംഭിക്കും. രാത്രി 7.20ന് ആകാശക്കാഴ്ച, 8.30ന് മജീഷ്യന്‍ അക്ഷയ് ഓവന്‍സിന്റെ മാജിക് ഷോ, 10ന് കൊല്ലം അനശ്വരയുടെ നാടകം എന്നിവയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പത്മനാഭപിള്ള, സെക്രട്ടറി കുഞ്ഞുകൃഷ്ണപിള്ള, കണ്‍വീനര്‍ എസ്.ടി.ചന്ദ്രന്‍ പിള്ള എന്നിവര്‍ അറിയിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam