കടവൂര്‍ പള്ളി തിരുനാള്‍ ഏഴിന് സമാപിക്കും

Posted on: 03 May 2015കടവൂര്‍: വിശ്വാസം എന്നത് യേശുവിനോടുള്ള വിശ്വാസമാണെന്നും വിശ്വാസജീവിതത്തെ മുറുകെപ്പിടിക്കാനാണ് യേശു നമ്മെ പഠിപ്പിച്ചതെന്നും കൊല്ലം രൂപതാ മെത്രാന്‍ ഡോ. സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. പ്രസിദ്ധമായ കടവൂര്‍ സെന്റ് കസ്മീര്‍ ദേവാലയത്തിലെ സെന്റ് ജോര്‍ജ്ജിന്റെ തീര്‍ഥാടന തിരുനാളിന്റെ ഭാഗമായി നടന്ന പൊന്തിഫിക്കല്‍ തിരുനാള്‍ സമൂഹബലിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇടവക വികാരി ഫാ. ജാക്‌സണ്‍ ജെയിംസ്, സഹവികാരി ഫാ. അമല്‍രാജ്, ഫാ. പ്രേം ഹെന്‍ട്രി, ഫാ. ഐസക്ക്, ഫാ. ജോയി ലൂയിസ്, ഫാ. ആന്റണി പുളിക്കന്‍, ഫാ. അസീസി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാവിലെയും വൈകിട്ടും നടന്ന ദിവ്യബലി, നൊവേന, തിരുനാള്‍ സായാഹ്നബലി എന്നിവയ്ക്ക് ഫാ. രാജു, ഫാ. സില്‍വി ആന്റണി, ഫാ. അമല്‍രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുനാള്‍ കൊടിയിറക്കോടെ ഏഴിന് സമാപിക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam