പാരിപ്പള്ളി സമ്മര്‍ ഫെസ്റ്റില്‍ മാതൃഭൂമി ബുക്ക് സ്റ്റാള്‍

Posted on: 03 May 2015ചാത്തന്നൂര്‍: പാരിപ്പള്ളി സമ്മര്‍ ഫെസ്റ്റില്‍ മാതൃഭൂമി ബുക്ക് സ്റ്റാള്‍ ഞായറാഴ്ച തുറക്കും. പാരിപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് മാതൃഭൂമി ബുക്ക് സ്റ്റാള്‍.
മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാനപ്രദങ്ങളായ ഗ്രന്ഥങ്ങളും ഐതിഹ്യ-പുരാണ ഗ്രന്ഥങ്ങളും വിനോദപ്രാധാന്യ പുസ്തകങ്ങളും നോവലുകളും, കഥാസമാഹാരങ്ങളും തുടങ്ങി എല്ലാ വിഭാഗം വായനക്കാര്‍ക്കും ആവശ്യമായ പുസ്തകങ്ങള്‍ മാതൃഭൂമി സ്റ്റാളില്‍ ലഭിക്കും. തൊഴിലന്വേഷകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും പ്രയോജനകരമായ പ്രസിദ്ധീകരണങ്ങളും മാതൃഭൂമി സ്റ്റാളിലുണ്ടാകും.
ഞായറാഴ്ച രാവിലെ 10ന് മോട്ടോര്‍ തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.ശ്രീധരന്‍ പിള്ള മാതൃഭൂമി സ്റ്റാള്‍ ഉദ്ഘാടനം ചെയ്യും. പരവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.ബിജു ആദ്യവില്‍പന നിര്‍വഹിക്കും.
മാതൃഭൂമി വരിക്കാര്‍ക്ക് മാതൃഭൂമി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാനുള്ള സൗകര്യവും മെയ് 5ന് സ്റ്റാളില്‍ ലഭിക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam