തുലവിള ഭഗവതിക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന ഇന്ന്‌

Posted on: 03 May 2015ചാത്തന്നൂര്‍: മൈലക്കാട് തുലവിള ഭഗവതിക്ഷേത്രത്തില്‍ ഞായറാഴ്ച ലക്ഷാര്‍ച്ചന നടത്തും. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ ഏഴുമുതലാണ് ലക്ഷാര്‍ച്ചന. പകല്‍ 12ന് അന്നദാനം, വൈകിട്ട് 6ന് ദീപാരാധന, ചെണ്ടമേളം, വെടിക്കെട്ട്. തിങ്കളാഴ്ച പുനഃപ്രതിഷ്ഠാവാര്‍ഷികം ആഘോഷിക്കും. രാവിലെ 7.30ന് പൊങ്കാല, 9.30ന് പൊങ്കാല നിവേദ്യം, തുടര്‍ന്ന് പ്രഭാതഭക്ഷണം, 11ന് വാര്‍ഷിക കലശം, വൈകിട്ട് 6.45ന് ദീപാരാധന, ചെണ്ടമേളം, വെടിക്കെട്ട്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam