സാംസ്‌കാരികസമ്മേളനവും കുടുംബസംഗമവും

Posted on: 03 May 2015കൊല്ലം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉമയനല്ലൂര്‍ യൂണിറ്റ് സാംസ്‌കാരികസമ്മേളനവും കുടുംബസംഗമവും നടത്തി. എ.എ.അസീസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മയ്യനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഷീലാകുമാരി മുഖ്യപ്രഭാഷണം നടത്തി. കവി മുഖത്തല ജി.അയ്യപ്പന്‍ പിള്ള, സംഗീതവിദ്വാന്‍ മുഖത്തല വി.ശിവജി, കെ.എസ്.എസ്.പി.യു. മുഖത്തല ബ്ലോക്ക് പ്രസിഡന്റ് പി.പുഷ്പാംഗദന്‍, കവയിത്രി വാളത്തുംഗല്‍ തങ്കമണി എന്നിവര്‍ പ്രസംഗിച്ചു.
ഉമയനല്ലൂര്‍ പി.കെ.ഗോവിന്ദരാജ്, മുഖത്തല വി.ശിവജി, ഡോ. ബി.ശശീന്ദ്രബാബു, ആര്‍.രാമചന്ദ്രന്‍, വി.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.കാസിംപിള്ള അധ്യക്ഷനായി. സാംസ്‌കാരികസമിതി കണ്‍വീനര്‍ പി.കെ. ഗോവിന്ദരാജ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി എന്‍.ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam