തെരുവുനായക്കൂട്ടം ആട്ടിന്‍കുട്ടിയെ കടിച്ചുകൊന്നു

Posted on: 03 May 2015എഴുകോണ്‍: പതിനഞ്ചിലധികം വരുന്ന തെരുവുനായകളുടെ സംഘം മൂന്നുമാസം പ്രായമുള്ള ആട്ടിന്‍കുട്ടിയെ കടിച്ചുകൊന്നു. തള്ളയാടിനും മറ്റൊരു കുട്ടിക്കും ഗുരുതര പരിക്കേറ്റു. ഇടയ്ക്കിടം തെറ്റിക്കുന്നില്‍ ക്ഷേത്രത്തിനുസമീപം അരിമഠത്തില്‍ പുഷ്പാംഗദന്റെ ആടുകളെയാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് നായകള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചത്. കഴിഞ്ഞ കുറേനാളുകളായി ഇടയ്ക്കിടത്തും പരിസരത്തും തെരുവുനായശല്യം രൂക്ഷമാണ്. കൊച്ചുകുട്ടികളെയും മറ്റും വീട്ടുമുറ്റത്ത് നിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണ്. പഞ്ചായത്ത് അധികൃതരോട് പരാതിപറഞ്ഞ് മടുത്തതായി നാട്ടുകാര്‍ പറയുന്നു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam