മുന്‍ ഉപദേശക സമിതിക്കുനേരേയുള്ള ആരോപണത്തിനെതിരെ കേസ് കൊടുക്കും

Posted on: 03 May 2015ശാസ്താംകോട്ട ക്ഷേത്രം
കൊല്ലം:
ശാസ്താംകോട്ട ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മുന്‍ ഉപദേശക സമിതിക്കെതിരെ സ്വര്‍ണക്കൊടിമര നിര്‍മാണത്തിന്റെ പേരില്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മുന്‍ പ്രസിഡണ്ട് എ.വി.അരവിന്ദാക്ഷന്‍ നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൊടിമരനിര്‍മാണത്തിന് ബോര്‍ഡില്‍നിന്ന് ഏറ്റുവാങ്ങിയ കൂപ്പണുകളും അതിന്റെ കണക്കുകളും ഓഡിറ്റ് ചെയ്ത് ബോര്‍ഡിന് നല്‍കിയിട്ടുമുണ്ട്. കൊടിമരത്തില്‍ ചിലഭാഗത്ത് നിറഭേദം കണ്ടതിനെത്തുടര്‍ന്ന് അന്വേഷിക്കണമെന്ന് പരാതിപ്പെട്ടിരുന്നു. ഈ ഉപദേശകസമിതി അധികാരമേറ്റതുമുതല്‍ ഖജനാവിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ വരുമാനമുണ്ടായി. ക്ഷേത്രത്തിലെ കുത്തക ലേലങ്ങള്‍ ബിനാമികളെക്കൊണ്ട് പിടിച്ചിരുന്നയാള്‍ക്ക് അത് നഷ്ടമായപ്പോഴാണ് പരാതികള്‍ ഉയര്‍ന്നത്. ഇയാളെ മുന്‍നിര്‍ത്തി അബ്കാരി മേഖലയുമായി ബന്ധപ്പെട്ട ചിലര്‍ ഹൈക്കോടതിയില്‍ കേസിന് പോയി. രണ്ടുവര്‍ഷത്തോളം കേസ് നടന്നിട്ടും ഉപദേശകസമിതിയെ കക്ഷി ചേര്‍ത്തിട്ടില്ല. ഇപ്പോള്‍ ദേവസ്വം വിജിലന്‍സ് എസ്.പി. സ്വാധീനങ്ങള്‍ക്ക് വഴങ്ങി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് മുന്‍സമിതിയുടെ പരാതി. ഇതിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അരവിന്ദാക്ഷന്‍ നായര്‍ പറഞ്ഞു. കെ.കൃഷ്ണന്‍കുട്ടി, അനില്‍ കാട്ടുവിള, വിഷ്ണുലാല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam