മധുര കാമരാജ് യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Posted on: 03 May 2015കൊല്ലം: മധുര കാമരാജ് യൂണിവേഴ്‌സിറ്റി നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.എ. (ഫിനാന്‍സ്, മാര്‍ക്കറ്റിങ്, എച്ച്.ആര്‍.എം.റീട്ടെയ്ല്‍, ഇന്റര്‍നാഷണല്‍ ബിസിനസ്സ്, ടൂറിസം ആന്‍ഡ് ഹോട്ടല്‍, ഹോസ്​പിറ്റല്‍, ഓപ്പറേഷന്‍സ് ആന്‍ഡ് പ്രോജക്ട്, എയര്‍ ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്‌സ്, ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍), മാനേജ്‌മെന്റ്, എം.സി.എ., എം.എ. (ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം, ക്രിമിനോളജി ആന്‍ഡ് പോലീസ് അഡ്മിനിസ്‌ട്രേഷന്‍), ലേബര്‍ മാനേജ്‌മെന്റ്, ടൂറിസം മാനേജ്‌മെന്റ്, എം.കോം, എം.എസ് സി. (മാത്തമാറ്റിക്‌സ്, സൈക്കോളജി), ബി.എ. (ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യല്‍ സയന്‍സ്, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്‌സ്), ബി.ബി.എ., ബി.സി.എ., ബി.കോം, ബി.ടി.എച്ച്.എം., പി.ജി.ഡിപ്ലോമ കോഴ്‌സുകള്‍ (മാനേജ്‌മെന്റ്, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, പേഴ്‌സണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍!ഡസ്ട്രിയല്‍ റിലേഷന്‍സ്, ഹോസ്​പിറ്റല്‍ മാനേജ്‌മെന്റ്, എന്‍.ജി.ഒ. മാനേജ്‌മെന്റ്, പബ്ലിക് റിലേഷന്‍സ് മാനേജ്‌മെന്റ്), ബി.എല്‍.ഐ.എസ്സി., എം.എല്‍.ഐ.എസ്സി. എന്നീ കോഴ്‌സുകളുടെ അക്കാദമിക് ഇയറിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിഗ്രി ജയിച്ചവര്‍ക്ക് എം.ബി.എ. കോഴ്‌സിന് അപേക്ഷിക്കാം.
അപേക്ഷാഫോമും പ്രോസ്‌പെക്ടസും യൂണിവേഴ്‌സിറ്റിയുടെ വിദൂരപഠനകേന്ദ്രമായ ടി.കെ.എം.സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ടി.കെ.എം. കോളേജ് കാമ്പസ്, ടി.കെ.എം.സി. (പി.ഒ.), കൊല്ലം-5 എന്ന വിലാസത്തില്‍ നേരിട്ടും തപാലിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍/പ്രോഗ്രാം ഓഫീസറെ വിളിക്കാം. ഫോണ്‍: 0474-2719216, 2719952.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam