എയര്‍ഫോഴ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനം

Posted on: 03 May 2015പരവൂര്‍: എയര്‍ഫോഴ്‌സ് അസോസിയേഷന്‍ കൊല്ലം ജില്ലാ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അതിലെ അംഗങ്ങള്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുംവിധം ശക്തമാക്കാന്‍ പൊതുയോഗം തീരുമാനിച്ചു.
യോഗം അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വി.ജി.നായരെ വീണ്ടും പ്രസിഡന്റായും ഡി.ഗോപിദാസിനെ സെക്രട്ടറിയായും എന്‍.പുരുഷോത്തമനെ ട്രഷററായും തിരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിനും പൊതുയോഗം അംഗീകാരം നല്‍കി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam