ചാവരുകാവ് ക്ഷേത്രത്തില്‍ ചന്ദ്രപ്പൊങ്കാല

Posted on: 03 May 2015അഞ്ചല്‍: അഗസ്ത്യക്കോട് അമ്പലംമുക്ക് ചാവരുകാവ് ക്ഷേത്രത്തിലെ പൗര്‍ണമി ചന്ദ്രപ്പൊങ്കാല നാലിന് അഞ്ചിന് നടക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പൊങ്കാല സമര്‍പ്പണം നടത്താവുന്നതാണ്.
തെരുവുനായ ശല്യം: നടപടി വേണം
അഞ്ചല്‍:
തെരുവുനായ ശല്യം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവാദള്‍ പുനല്ലൂര്‍ ബ്ലോക്ക് കമ്മിറ്റി അഞ്ചല്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ക്ക് നിവേദനം നല്‍കി. ആസ്​പത്രിയിലേക്ക് പോയ വയോധികനെ തെരുവുനായ ആക്രമിച്ചിരുന്നു. സ്‌കൂള്‍ തുറക്കാറായ സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വലിയവിള വേണു ആവശ്യപ്പെട്ടു.
പോസ്റ്ററുകള്‍ നശിപ്പിച്ചു
അഞ്ചല്‍:
സി.എം.പി.യുടെ പോസ്റ്ററുകള്‍ നശിപ്പിച്ചതായി പരാതി. പ്രവര്‍ത്തകര്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്‍കി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam