മെയ്ദിന റാലിയും ആഘോഷവും

Posted on: 03 May 2015അഞ്ചല്‍: അഞ്ചലില്‍ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ മെയ്ദിനാഘോഷം നടത്തി. ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു. കോളേജ് ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിച്ചു. പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ എം.എല്‍.എ. പി.എസ്.സുപാല്‍, കെ.ബാബുപണിക്കര്‍, അഡ്വ. രവീന്ദ്രനാഥ്, അഡ്വ. എസ്.സൂരജ്, പി.എസ്.സുമന്‍, വി.എസ്.സതീഷ്, കെ.എന്‍.വാസവന്‍, കെ.സി.ജോസ്, ലിജു ജമാല്‍, എം.സലിം, സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam