കരിമ്പിന്‍പുഴ ശിവശങ്കരാശ്രമം വാര്‍ഷികവും ശിവാനന്ദ സ്വാമി സമാധിദിനാചരണവും ഇന്ന് തുടങ്ങും

Posted on: 03 May 2015പുത്തൂര്‍: കരിമ്പിന്‍പുഴ ശിവശങ്കരാശ്രമം 64-ാംവാര്‍ഷികവും ശിവാനന്ദസ്വാമിയുടെ മഹാസമാധി ദിനാചരണവും ഞായറാഴ്ച തുടങ്ങും. ആറിനാണ് സമാപനം. മൂന്നുമുതല്‍ അഞ്ചുവരെ വിവിധ വിഷയങ്ങളെ ആസ്​പദമാക്കി പഠന ക്ലാസ്സുകള്‍, ആത്മീയപഠനം, ഭജന, ഉപനിഷത്ത് പഠനം, എന്നിവ നടക്കും. എസ്.രാജേന്ദ്രന്‍ നായര്‍, ശങ്കരാനന്ദസ്വാമി, സ്വാമി കൈവല്യാനന്ദ, സ്വാമി ശിവതീര്‍ഥര്‍, സത്സ്വരൂപാനന്ദ, എന്‍.വി.നമ്പ്യാതിരി, ശിവാനന്ദ, തുറവൂര്‍ വിശ്വംഭരന്‍, സ്വാമി ചിദാനന്ദപുരി, പാര്‍ഥസാരഥിപുരം വിശ്വാനഥന്‍ പിള്ള എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. ആറിന് ശിവാനന്ദസ്വാമിയുടെ 18-ാം സമാധിദിനാചരണം, 2.30ന് സമാധി സമ്മേളനം. പന്മന ശ്രീവിദ്യാധിരാജാശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ഥപാദര്‍ ഉദ്ഘാടനം ചെയ്യും. കേരളപുരം ആനന്ദധാമാശ്രമം മഠാധിപതി ബോധേന്ദ്രതീര്‍ഥസ്വാമി അധ്യക്ഷനാകും. ചന്ദനത്തോപ്പ് കുഴിയം ശക്തിപാദാശ്രമം മഠാധിപതി മാ ആനന്ദമയി അനുസ്മരണപ്രഭാഷണം നടത്തും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam