തൊഴിലുറപ്പ് തൊഴിലാളികളുടെ ഗാലറി നിര്‍മാണം ശ്രദ്ധേയമാകുന്നു

Posted on: 03 May 2015അഞ്ചല്‍: തൊഴിലുറപ്പ് തൊഴിലാളികള്‍ കളിസ്ഥലത്ത് ഗാലറി നിര്‍മിച്ചത് ശ്രദ്ധേയമാകുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് അഞ്ചല്‍ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലെ തണല്‍വൃക്ഷങ്ങളുടെ സംരക്ഷണവും കളിസ്ഥലത്തെ ഗാലറി നിര്‍മാണവും നടത്തിയത്.
വിശാലമായ കളിസ്ഥലത്ത് ഗാലറി നിര്‍മിച്ചതോടെ കായികപ്രേമികള്‍ക്ക് സൗകര്യപ്രദമായി കളി കാണാന്‍ അവസരമാകും. സ്‌കൂളിനും ഗ്രൗണ്ടിനും സമിപത്തെ കുട്ടികളുടെ പാര്‍ക്കിനും സംരക്ഷണഭിത്തിയും നിര്‍മിച്ചിട്ടുണ്ട്. പാര്‍ക്കിലെ തണല്‍വൃക്ഷങ്ങള്‍ക്ക് ചുറ്റുവട്ടവും നിര്‍മ്മിച്ചു. അഞ്ചല്‍ ഗ്രാമപ്പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാതെ പുതിയ തൊഴില്‍ മേഖലകളിലേക്ക് അവരെ എത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam