ലവ് പ്ലാസ്റ്റിക്: ഒന്നാംഘട്ട പ്ലാസ്റ്റിക് ശേഖരണം തുടങ്ങി

Posted on: 03 May 2015കൊല്ലം: മാതൃഭൂമി സീഡും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് റസിഡന്റ്‌സ് അസോസിയേഷനുകളില്‍ നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഒന്നാംഘട്ട പ്ലാസ്റ്റിക് മാലിന്യ ശേഖരണം തുടങ്ങി. ശനിയാഴ്ച വൈകിട്ട് മങ്ങാട് മാര്‍ക്കറ്റ് ജങ്ഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ ഫ്ലഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. മങ്ങാട് ഡിവിഷന്‍ കൗണ്‍സിലര്‍ ജി.ലാലു അധ്യക്ഷത വഹിച്ചു. ഐശ്വര്യ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബിജു സ്വാഗതം പറഞ്ഞു. അറന്നൂറ്റി മംഗലം ഡിവിഷന്‍ കൗണ്‍സിലര്‍ ആശ ബിജി ആശംസ നേര്‍ന്നു. ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകനായ പി.ഇസഡോര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മങ്ങാട് നഗര്‍ സെക്രട്ടറി ഷാജി ജെ.വര്‍ഗീസ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
പദ്ധതിയില്‍ അംഗങ്ങളായ മങ്ങാട് നഗര്‍, ഐശ്വര്യ നഗര്‍, ശ്രീകുമാരപുരം നഗര്‍, ഭാവന നഗര്‍ എന്നീ റസിഡന്റ്‌സ് അസോസിയേഷനുകള്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യമാണ് റീസൈക്കിളിങ്ങിനായി വേണാട് അസോസിയേറ്റ്‌സിന് കൈമാറിയത്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam