കൂട്ട ഉപവാസം നടത്തി

Posted on: 03 May 2015കൊല്ലം: സംഘടിത-അസംഘടിത മേഖലകളില്‍ തൊഴിലാളികള്‍ സമരം ചെയ്തും നിയമപോരാട്ടങ്ങള്‍ നടത്തിയും നേടിയെടുത്ത തൊഴിലവകാശ-പരിരക്ഷാ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ബഹുരാഷ്ട്രകുത്തകകളുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി മുന്നേറണമെന്ന് ജനതാ ട്രേഡ് യൂണിയന്‍ സെന്റര്‍ ജെ.ടി.യു.സി. പ്രസിഡന്റ് ഡോ. നീലലോഹിതദാസ് ആഹ്വാനം ചെയ്തു.
ജെ.ടി.യു.സി. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിന്നക്കട പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപവാസ സമരത്തില്‍ ജെ.ടി.യു.സി. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ സി.കെ.ഗോപി, ജമീലാപ്രകാശം എം.എല്‍.എ., കണ്ണനല്ലൂര്‍ ബെന്‍സിലി, പേരൂര്‍ ശശിധരന്‍, അഡ്വ. കെ.എന്‍.മോഹന്‍ലാല്‍, സി.ജയചന്ദ്രന്‍, മനോജ് പെരുമ്പള്ളി, ജോണ്‍ മരങ്ങോലി, ജബ്ബാര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍.അനിരുദ്ധന്‍ (എ.ഐ.ടി.യു.സി.), കൊല്ലായില്‍ സുദേവന്‍ (സി.ഐ.ടി.യു.) എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam