ഐ.എ.എസ്. വിജയിക്കാന്‍ വേണ്ടത് ഈശ്വരവിശ്വാസവും ആത്മവിശ്വാസവും-ആനന്ദബോസ്‌

Posted on: 03 May 2015



കൊല്ലം: സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കാന്‍ വേണ്ടത് ഈശ്വരവിശ്വാസവും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമാ ണെന്ന് ഡോ. സി.വി.ആനന്ദബോസ് അഭിപ്രായപ്പെട്ടു. ഐ.എ.എസ്. പരീക്ഷ ജയിക്കാന്‍ പത്രപാരായണം കൂടിയേ കഴിയൂ.
മതിലില്‍ കസ്തൂര്‍ബാ എഡ്യൂക്കേഷന്‍ സെന്ററില്‍ സിവില്‍ സര്‍വീസ് വെക്കേഷന്‍ ക്ലാസ്സില്‍ സമാപനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ മനസ്സ് ശാന്തമായിരിക്കണം. ചെറിയ പ്രായത്തില്‍ത്തന്നെ ശ്രമം തുടങ്ങുകയും ആദ്യ ചാന്‍സില്‍ത്തന്നെ ഐ.എ.എസ്. നേടാന്‍ ശ്രമിക്കുകയും വേണമെന്ന് ആനന്ദബോസ് പറഞ്ഞു.
സിവില്‍ സര്‍വീസിലെ ഏറ്റവും വലിയ വിപത്ത് അഴിമതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിക്കുന്നവര്‍ പത്രം വായിച്ച് നോട്ട് കുറിക്കേണ്ടത് മനസ്സിലാണെന്ന് ക്ലാസ് നയിച്ച പത്തനംതിട്ട കളക്ടര്‍ ഹരികിഷോര്‍ പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam