ബി.എസ്.എന്‍.എല്‍. മേള ആര്യങ്കാവ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍

Posted on: 03 May 2015



കൊല്ലം: 5, 6, 7 തീയതികളില്‍ ആര്യങ്കാവ് എക്‌സ്‌ചേഞ്ചില്‍ ബി.എസ്.എന്‍.എല്‍. മേള നടത്തുന്നു. കുറഞ്ഞനിരക്കില്‍ കൂടുതല്‍ വേഗത്തിലുള്ള വൈമാക്‌സ്, ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എന്നീ സേവനങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാം. നിലവിലുള്ള മൊബൈല്‍ നമ്പര്‍ മാറാതെതന്നെ ബി.എസ്.എന്‍.എല്ലിലേക്ക് മാറാവുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം മേളയില്‍ ലഭിക്കും. മെയ് 30 വരെ ലാന്‍ഡ് ലൈന്‍ കണക്ഷനും ബ്രോഡ് ബാന്‍ഡ് കണക്ഷനും എടുക്കുന്നവര്‍ക്ക് ഡിപ്പോസിറ്റോ, ഇന്‍സ്റ്റലേഷന്‍ ചാര്‍ജോ ഇല്ലാതെ കണക്ഷന്‍ എടുക്കാം.
രാത്രി 9 മുതല്‍ രാവിലെ 7 വരെ ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ഫോണില്‍നിന്ന് ഏത് ഫോണിലേക്കും ഏത് മൊബൈല്‍ നമ്പറിലേക്കും ഒരു പരിധിയും ഇല്ലാതെ ഇന്ത്യയിലെവിടെയും വിളിക്കാം. മേളയില്‍ പങ്കെടുക്കുന്നവര്‍ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും ആയി ആര്യങ്കാവ് എക്‌സ്‌ചേഞ്ചില്‍ എത്തി ഫ്രീ സിം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിങ് അറിയിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam