ക്ലാപ്പന കൊല്ലന്തറ ദേവീക്ഷേത്രത്തില്‍ രുക്മിണീസ്വയംവരം നടന്നു

Posted on: 03 May 2015ഓച്ചിറ: ക്ലാപ്പന കൊല്ലന്തറ ഭദ്രാഭഗവതിക്ഷേത്രത്തിലെ സപ്താഹയജ്ഞവേദിയില്‍ ആചാരാനുഷ്ഠാനങ്ങളോടെ രുക്മിണീസ്വയംവരം നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ യജ്ഞവേദിയിലേക്കെത്തിയ സ്വയംവരഘോഷയാത്രയെ ക്ഷേത്രഭാരവാഹികള്‍ സ്വീകരിച്ചാനയിച്ചു. യജ്ഞാചാര്യന്‍ ശെല്‍വരാജ്, ക്ഷേത്ര മേല്‍ശാന്തി മുഖില്‍, യജ്ഞഹോതാവ് സുരേഷ് നമ്പൂതിരി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് അന്നദാനം, ഭാഗവതപാരായണം, സര്‍വൈശ്വര്യപൂജ, ദീപാരാധന എന്നിവ നടന്നു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam