വിജയത്തിളക്കത്തില്‍ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

Posted on: 03 May 2015ചവറ: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയവുമായി ചവറ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 341 പേര്‍ പരീക്ഷ എഴുതിയതില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 24 പേര്‍ ഉള്‍പ്പെടെ 330 പേരെ വിജയിപ്പിക്കാന്‍ സാധിച്ചു. ഇംഗ്ലീഷ് മീഡിയത്തില്‍ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി അധ്യാപകര്‍ സ്‌കൂള്‍ സമയം കഴിഞ്ഞ് അവര്‍ക്ക് പ്രത്യക പരിശീലനം നല്‍കിയാണ് സ്‌കൂളിന്റെ യശസ്സുയര്‍ത്തിയത്. പ്രഥമാധ്യാപിക റഹ്മത്ത് നിസ വൈ., പി.ടി.എ. ഭാരവാഹികള്‍ എന്നിവരോടൊപ്പം അധ്യാപകരും ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് തിളക്കമാര്‍ന്ന വിജയത്തിന് പിന്നില്‍.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam