അരത്തകണ്ഠ ശാസ്താക്ഷേത്രത്തില്‍ ശിവപുരായണ യജ്ഞത്തിന് തുടക്കമായി

Posted on: 03 May 2015ചവറ: ചവറ നല്ലേഴ്ത്തുമുക്ക് അരത്തകണ്ഠ ശാസ്താക്ഷേത്രത്തിലെ ശിവപുരാണയജ്ഞത്തിന് തുടക്കമായി. യജ്ഞത്തിന് മുന്നോടിയായുള്ള വിളംബരഘോഷയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ വരവേല്പാണ് ലഭിച്ചത്. അരൂര്‍ അപ്പുജിയാണ് യജ്ഞാചാര്യന്‍. ഞായറാഴ്ച ശിവ-സതി വിവാഹം, ദക്ഷയാഗം, സതീ ദേഹത്യാഗം. തിങ്കളാഴ്ച പാര്‍വതി ജനനം, പാര്‍വതീ സ്വയംവരം, വൈകിട്ട് 7ന് ചവറ നൃത്തോദയയുടെ തിരുവാതിര. ചൊവാഴ്ച സ്‌കന്ദാവതാരം, ഗണേശോത്പത്തി. ബുധനാഴ്ച തുളസീശാപം, ശിവോപദേശം, ബാണാസുര കഥകള്‍. വ്യാഴാഴ്ച കിരാതാവതാരം. വെളളിയാഴ്ച വൈകിട്ട് 6ന് ദക്ഷിണാമൂര്‍ത്തി പൂജ. 7ന് ശിവാഗ്നി ജ്വലനം. ശനിയാഴ്ച ഭഗവതി അവതാരകഥകള്‍, സൃഷ്ടി വര്‍ണനം, വിദ്യാവതാരം, ഭഗവദ്മാഹാത്മ്യം എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്യും. സമാപനദിവസമായ 10ന് രാവിലെ 9ന് മൃത്യുഞ്ജയഹോമം, വൈകിട്ട് 4ന് ദേശപ്രദക്ഷിണ ഘോഷയാത്രയും ശിവലിംഗ നിമജ്ജനവും. യജ്ഞദിനങ്ങളില്‍ ശിവസഹസ്രനാമ പാരായണം, ആധ്യാത്മിക പ്രഭാഷണം, അന്നദാനം എന്നിവയുണ്ട്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam