പ്രതിഷ്ഠാദിന വാര്‍ഷികം

Posted on: 03 May 2015കൊല്ലം: തേവലക്കര പാലയ്ക്കല്‍ കിഴക്കേ ഇടമനാട്ട് നാഗരാജസ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവാര്‍ഷികപൂജ തിങ്കളാഴ്ച ക്ഷേത്രം തന്ത്രി വെട്ടിക്കോട്ട് മേപ്പള്ളി ഇല്ലം പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7 മുതല്‍ തിരുമുമ്പില്‍ നിറപറ സമര്‍പ്പണം, 10 മുതല്‍ കലശപൂജ, തുടര്‍ന്ന് വാദ്യമേളങ്ങളോടുകൂടി കലശാഭിഷേകം, നൂറും പാലും, പുള്ളുവന്‍പാട്ട്, വൈകിട്ട് ദീപാരാധന എന്നിവ നടക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam