ചെറിയഴീക്കലില്‍ തോറ്റംപാട്ട് ഉത്സവത്തിന് കൊടിയേറി

Posted on: 03 May 2015ചെറിയഴീക്കല്‍: ചെറിയഴീക്കല്‍ വടക്കേനട ഭഗവതിക്ഷേത്രത്തില്‍ തോറ്റംപാട്ട് ഉത്സവത്തിന് കൊടിയേറി. ശൂലപാണി തന്ത്രികളും മുത്തപ്പന്‍ ശാന്തിയും കൊടിയേറ്റിന് കാര്‍മികത്വം വഹിച്ചു. മുന്നൂറോളം ഭജനക്കുടിലുകളും ക്ഷേത്രസന്നിധിയില്‍ സജ്ജമായി.
ഭജനക്കുടിലുകളില്‍ ശുദ്ധികലശവും ദീപം തെളിക്കലും നടന്നു. ദിവസവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും. ശനിയാഴ്ച വൈകിട്ട് നടന്ന കാഴ്ചശീവേലിക്ക് ആയിരങ്ങള്‍ പങ്കെടുത്തു. ഏവൂര്‍ കണ്ണമ്പള്ളില്‍ കഥകളിയോഗത്തിന്റെ ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ കഥകളിയും നടന്നു. ഉത്സവത്തിന്റെ രണ്ടാംദിവസമായ ഞായറാഴ്ച ഹരിനാമകീര്‍ത്തനം, സോപാനസംഗീതം, നെയ്യഭിഷേകം എന്നിവ ഉണ്ടാകും. വൈകിട്ട് 5ന് ഹൈമാസ്റ്റ് ലൈറ്റിന്റെയും നക്ഷത്രവന പദ്ധതിയുടെയും ഉദ്ഘാടനവും നടക്കും. സി.ദിവാകരന്‍ എം.എല്‍.എ. പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. അരയവംശ പരിപാലനയോഗം പ്രസിഡന്റ് എസ്.രാജന്‍ അധ്യക്ഷത വഹിക്കും. രാത്രി 7ന് അമൃത ബാലകേന്ദ്രത്തിന്റെ നാടകം. 9ന് ചെട്ടികുളങ്ങര ശൈലനന്ദി കുത്തിയോട്ടസമിതിയുടെ കുത്തിയോട്ടപ്പാട്ടും ചുവടും ഉണ്ടാകും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam