റോസിന്റെ വാര്‍ഷികം ആഘോഷിച്ചു

Posted on: 03 May 2015കൊല്ലം: എസ്.ബി.ഐ. കൊല്ലം ജില്ലയിലെ ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും കലാ-സാംസ്‌കാരിക സംഘടനയായ റോസിന്റെ മൂന്നാംവാര്‍ഷികം തങ്കശ്ശേരി ട്രിനിറ്റി ഹാളില്‍ നടന്നു.
റോസ് പ്രസിഡന്റ് ഗണപതികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെ.യൂസഫ്, മാതൂഭൂമി ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്‍, വൈസ് പ്രസിഡന്റ് അഖില്‍ എസ്., ട്രഷറര്‍ അന്‍സൂല്‍ ജെ. എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി എസ്.ഗോപകുമാര്‍ സ്വാഗതവും ടി.സി.പുരുഷോത്തമന്‍ പിള്ള നന്ദിയും പറഞ്ഞു. കായംകുളം ഗവ. എച്ച്.എസ്. അധ്യാപകന്‍ ഓലകെട്ടിയമ്പലം ടി.എം.സുരേഷ്‌കുമാര്‍ അവതരിപ്പിച്ച 'ഈണവും താളവും' എന്ന ചലച്ചിത്രഗാന ആസ്വാദന പരിപാടി നടന്നു.
റോസ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത കലാ-കായിക പരിപാടികളും ഉണ്ടായിരുന്നു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam