സുലൈമാന്‍ സേട്ടിന്റെ ചരമവാര്‍ഷികം ആചരിച്ചു

Posted on: 03 May 2015കരുനാഗപ്പള്ളി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന മെഹബൂബേ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ പത്താം ചര്‍മവാര്‍ഷികം സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഗൈഡന്‍സ് ആന്‍ഡ് സര്‍വീസസിന്റെ നേതൃത്വത്തില്‍ ആചരിച്ചു. ഹൗസ്‌ഫെഡ് ചെയര്‍മാന്‍ അഡ്വ. എം.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. എം.ഷാനവാസ് കണ്ടനാട് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അഡ്വ. എ.നൗഷാദ് സ്വാഗതം പറഞ്ഞു. ജലീല്‍ ഇഹ്‌സാന്‍, അഡ്വ. കെ.സെയ്ഫുദ്ദീന്‍, ആദിനാട് നാസര്‍, ചേന്നല്ലൂര്‍ ടി.മെഹര്‍ഖാന്‍, മുഹമ്മദ് ഹിദായത്തുള്ള, നിജാം ബഷി, പ്രൊഫ. നിസാര്‍ കാത്തുങ്ങല്‍, അഡ്വ. മുഹമ്മദ് റെയ്‌സ്, കെ.എസ്.പുരം അബ്ദുല്‍ സത്താര്‍, ഡോ. ജസീര്‍, ഡോ. അബ്ദുല്‍ സമദ്, പോരുവഴി ഹുസൈന്‍ മൗലവി അല്‍ കാശിഫി, ഹസന്‍ മൗലവി, അബ്ദുല്‍ഖാദര്‍ മൗലവി, ഷാജഹാന്‍, പി.നിസാമുദ്ദീന്‍, കെ.എ.ഷാ എന്നിവര്‍ സംസാരിച്ചു. ബി.ബഷീര്‍ബാബു നന്ദി പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam