ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠനകേന്ദ്രം അനുവദിച്ചു

Posted on: 03 May 2015കുളത്തൂപ്പുഴ: ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് പഠനകേന്ദ്രം കുളത്തൂപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ കല്ലുവെട്ടാംകുഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അനുവദിച്ചു. കുളത്തൂപ്പുഴ ഗ്രാമപ്പഞ്ചായത്ത് കേന്ദ്രീകരിച്ച് സമ്പര്‍ക്ക പഠനകേന്ദ്രം അനുവദിക്കുന്നതുസംബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സുഭിലാഷ്‌കുമാര്‍ സാക്ഷരതാ മിഷന്‍ അതോറിറ്റിക്ക് അപേക്ഷ നല്‍കിയിരുന്നു. 2014-16 വര്‍ഷത്തില്‍ കുളത്തൂപ്പുഴയില്‍നിന്ന് അപേക്ഷിച്ചിട്ടുള്ള അമ്പതോളം പഠിതാക്കള്‍ക്ക് ആശ്വാസമാവുകയാണ് പുതിയ കേന്ദ്രം.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam