ആര്‍.പി.എല്‍. തൊഴിലാളികള്‍ക്ക് ഇടക്കാലാശ്വാസം നല്‍കണം-എ.ഐ.ടി.യു.സി.

Posted on: 03 May 2015കുളത്തൂപ്പുഴ: തോട്ടം തൊഴിലാളികളുടെ ശമ്പളക്കരാര്‍ അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പള വര്‍ധന നടപ്പാക്കാന്‍ കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഇടക്കാലാശ്വാസം നല്‍കണമെന്ന് റബര്‍ പ്ലൂന്റേഷന്‍ തൊഴിലാളി യൂണിയന്‍ എ.ഐ.ടി.യു.സി. ആവശ്യപ്പെട്ടു. ബോര്‍ഡ് നിശ്ചയിച്ച ഇടക്കാലാശ്വാസം അംഗീകരിച്ചുനല്കുന്ന കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. എം.സോമനാഥന്‍ അധ്യക്ഷത വഹിച്ചു .യൂണിയന്‍ ജനറല്‍ സെക്രട്ടറി സി.അജയപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ.മോഹനന്‍, കെ.എം.അജ്മല്‍, തമിഴ്‌ശെല്‍വന്‍, രാജന്‍, രമേശ്, യോഗേശ്വരന്‍, പെരുമാള്‍ നായിഡു, ചിത്രരാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam