ഇടമണിലെ വിഷരഹിത പഴം-പച്ചക്കറി വിപണനകേന്ദ്രം തുടങ്ങി

Posted on: 03 May 2015തെന്മല: അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഇടമണില്‍ തുടങ്ങിയ വിഷരഹിത പഴം-പച്ചക്കറി വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനം കെ.രാജു എം.എല്‍.എ. നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ അധ്യക്ഷനായിരുന്നു.
ബ്ലോക്ക് പ്രസിഡന്റ് കെ.എന്‍.വാസവന്‍, തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്.ഇ.സഞ്ജയ് ഖാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ടി.ഫിലിപ്, ബി.അശോക് കുമാര്‍, ബിജുലാല്‍ പാലസ്, വി.എം.സലിം, ലൈലജ എന്നിവര്‍ പ്രസംഗിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam