ചടയമംഗലത്ത് എന്‍.എസ്.എസ്. വനിതാ തൊഴില്‍ പരിശീലനകേന്ദ്രം തുടങ്ങി

Posted on: 03 May 2015ചടയമംഗലം: ചടയമഗംലം എന്‍.എസ്.എസ്. യൂണിയന്‍ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ തൊഴില്‍ പരിശീലനകേന്ദ്രം തുടങ്ങി. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. ചിതറ എസ്.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി എസ്.വിജയകുമാരന്‍ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി.ശശിധരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ വനിതാ തൊഴില്‍വികസന കോര്‍പ്പറേഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ശ്രീകാന്ത് പദ്ധതി വിശീദകരിച്ചു. ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ എം.രാധാകൃഷ്ണപിള്ള സ്വാഗതവും യൂണിയന്‍ സെക്രട്ടറി സി.ജയപ്രകാശ് നന്ദിയും പറഞ്ഞു. ഫാഷന്‍ ഡിസൈനിങ്, തയ്യല്‍ പരിശീലനം, ആര്‍ട്ട് & ക്രാഫ്റ്റ് ടീച്ചേഴ്‌സ് ട്രെയിനിങ് എന്നീ കോഴ്‌സുകളാണ് കേന്ദ്രത്തില്‍ നടത്തുന്നത്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam