മഴക്കൊയ്ത്ത് ജില്ലാതല ശില്പശാല നാലിന്‌

Posted on: 03 May 2015കൊല്ലം: ജില്ലയെ ജലസമൃദ്ധമാക്കാനുള്ള സി.പി.എം. നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മ-മഴക്കൊയ്ത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിക്കുന്ന ജില്ലാ ശില്പശാല നാലിന് നാലുമണിക്ക് കൊല്ലം ജില്ലാ സഹകരണ ബാങ്ക് മിനി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്് ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ എം.പി. അറിയിച്ചു.
വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിശിഷ്ടാതിഥിയാകും. മഴക്കുഴി നിര്‍മാണത്തെ സംബന്ധിച്ചും ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ മഴക്കുഴി നിര്‍മാണരീതികളെക്കുറിച്ചും വിദഗ്ധര്‍ വിശദീകരിക്കും.
തുടര്‍ന്ന് 17 ഏരിയകളില്‍ ഏരിയ ശില്പശാല സംഘടിപ്പിക്കും. 16, 17 തീയതികളില്‍ ജില്ലയിലാകെ മഴക്കുഴി നിര്‍മിക്കുന്ന കര്‍മപരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. 9, 10 തീയതികളില്‍ ഓരോ പ്രദേശത്തും അണിനിരക്കേണ്ട വളണ്ടിയേഴ്‌സിന്റെ റിക്രൂട്ട്‌മെന്റ് നടക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam