സൗജന്യ പരിശീലന പരിപാടി

Posted on: 03 May 2015കൊല്ലം: കേന്ദ്ര മാനവവിഭവശേഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍, പുനലൂര്‍ ഗവ. പോളിടെക്‌നിക് കോളേജ് മുഖാന്തരം ആരംഭിച്ച കമ്മ്യൂണിറ്റി െഡവലപ്‌മെന്റ് പ്രോജക്ടില്‍ ഇലക്ട്രീഷ്യന്‍ ആന്‍ഡ് ഹൗസ് വയറിങ് ട്രേഡില്‍ സൗജന്യ പരിശീലനം ആരംഭിക്കും. താത്പര്യമുള്ളവര്‍ റേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി. ബുക്ക് എന്നിവയുടെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മെയ് അഞ്ചിന് രാവിലെ 10ന് അഞ്ചല്‍ വക്കംമുക്ക് കലാകൈരളി സാംസ്‌കാരികവേദിയില്‍ എത്തണം. വിശദവിവരങ്ങള്‍ 9526352554 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam