മെയ്ദിന റാലിയും സമ്മേളനവും നടത്തി

Posted on: 03 May 2015



ചടയമംഗലം: ഐ.എന്‍.ടി.യു.സി.യുടെ ആഭിമുഖ്യത്തില്‍ മെയ്ദിന റാലിയും സമ്മേളനവും നടത്തി. കെ.പി.സി.സി. സെക്രട്ടറി എം.എം.നസീര്‍ ഉദ്ഘാടനം ചെയ്തു. പുള്ളിപ്പച്ചയില്‍ സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ.സാജന്‍, എ.എം.റാഫി, വടക്കതില്‍ നാസര്‍, ആര്‍.സി.അജീഷ്, മഞ്‌ജേഷ്‌കുമാര്‍, ബിജുകുമാര്‍, സുഗതന്‍ പിള്ള, പ്രേമചന്ദ്രന്‍ നായര്‍, നൈസാം എന്നിവര്‍ സംസാരിച്ചു.
ആര്‍.എസ്.പി.(യു.ടി.യു.സി.)യുടെ ആഭിമുഖ്യത്തില്‍ മെയ്ദിന റാലി നടത്തി. ഭുവനചന്ദ്രക്കുറുപ്പ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജി.നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്തു. മഞ്ഞപ്പാറ സലീം, അനില്‍കുമാര്‍, രാമചന്ദ്രന്‍ പിള്ള, ശശിധരന്‍ പിള്ള, രാഘവന്‍ പിള്ള, ചിറക്കര ബാബു എന്നിവര്‍ സംസാരിച്ചു.
എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ മെയ്ദിന റാലി നടത്തി. സമ്മേളനം സി.പി.എം. നേതാവ് ഡി.രാജപ്പന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരിങ്ങന്നൂര്‍ മുരളി അധ്യക്ഷത വഹിച്ചു. എസ്.അഷറഫ് സ്വാഗതം പറഞ്ഞു. സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.മുസ്തഫ, അഡ്വ. ആര്‍.ഗോപാലകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam