നഴ്‌സസ് വാരാഘോഷം: ഉദ്ഘാടനം ആറിന്‌

Posted on: 03 May 2015കൊല്ലം: ജില്ലാ നഴ്‌സസ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും നഴ്‌സിങ് അധ്യാപക-വിദ്യാര്‍ഥികളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നഴ്‌സസ് വാരാഘോഷം ആറിന് രാവിലെ 9.30ന് കളക്ടര്‍ ഡോ. എ.കൗശിഗന്‍ ഉദ്ഘാടനം ചെയ്യും. കൊല്ലം സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍.എം.ഐഷാബായി അധ്യക്ഷത വഹിക്കും. സ്‌കൂള്‍ ഓഫ് നഴ്‌സിങ് പ്രിന്‍സിപ്പല്‍ കെ.ഉഷാകുമാരി സന്ദേശം നല്‍കും. ഏഴിന് രാവിലെ 10ന് ബെന്‍സിഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ ഉപന്യാസമത്സരവും എട്ടിന് രാവിലെ 10ന് ആശ്രാമം ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ പെയിന്റിങ് മത്സരവും ഒമ്പതിനും പത്തിനും വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ ശ്രമദാനവും നടത്തും.
11ന് രാവിലെ 10ന് കൊട്ടിയം ഹോളിക്രോസ് കോളേജ് ഓഫ് നഴ്‌സിങ്ങില്‍ സെമിനാറും ബെന്‍സിഗര്‍ കോളേജ് ഓഫ് നഴ്‌സിങ്ങിലും കൊല്ലം ജില്ലാ ട്രെയിനിങ് സെന്ററിലും ക്വിസ് പരിപാടിയും നടക്കും. 12ന് രാവിലെ 8.30ന് നഴ്‌സസ്ദിന റാലിയും 10ന് ടി.എം.വര്‍ഗീസ് മെമ്മോറിയല്‍ ഹാളില്‍ സമാപനസമ്മേളനവും നടത്തും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam