യു.ഡി.എഫ്. ജില്ലാ കണ്‍വെന്‍ഷന്‍ 14ന്‌

Posted on: 03 May 2015കൊല്ലം: യു.ഡി.എഫ്. മേഖലാ ജാഥയോടനുബന്ധിച്ച് ജില്ലാ കണ്‍വെന്‍ഷന്‍ 14ന് രണ്ടിന് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്താന്‍ ഡി.സി.സി.യില്‍ ചേര്‍ന്ന ജില്ലാ യു.ഡി.എഫ്. നേതൃയോഗം തീരുമാനിച്ചു.
നാലുവര്‍ഷമായി യു.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ വികസന നേട്ടങ്ങളും ജനക്ഷേമ പരിപാടികളും വിവാദങ്ങളുയര്‍ത്തി മറയ്ക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷശ്രമങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജാഥാ ക്യാപ്റ്റന്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.
22, 23 തീയതികളിലാണ് ജാഥ ജില്ലയില്‍ പര്യടനം നടത്തുന്നത്. ജില്ലാ കണ്‍വെന്‍ഷന് മുന്നോടിയായി നിയോജക മണ്ഡലങ്ങളില്‍ വിപുലമായ യോഗം ചേരാനും തീരുമാനിച്ചു. ആറാം തീയതി നാലിന് കുന്നത്തൂര്, ആറിന് പത്തനാപുരം, ഏഴിന് വൈകിട്ട് നാലിന് ചാത്തന്നൂര്‍, ആറിന് ഇരവിപുരം, എട്ടിന് വൈകിട്ട് നാലിന് കൊല്ലം, 9ന് നാലിന് ചവറ, ആറിന് കരുനാഗപ്പള്ളി, 10ന് നാലിന് ചടയമംഗലം, 6ന് പുനലൂര്‍, 12ന് വൈകിട്ട് 6ന് കുണ്ടറ എന്നിങ്ങനെയാണ് യോഗം.
ജില്ലാ ചെയര്‍മാന്‍ കെ.കരുണാകരന്‍ പിള്ള അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് വി.സത്യശീലന്‍, കെ.സി.രാജന്‍, എ.യൂസഫ്കുഞ്ഞ്, എന്‍.അഴകേശന്‍, അഡ്വ. ഫിലിപ്പ് കെ.തോമസ്, പ്രൊഫ. ഇ.മേരിദാസന്‍, വാക്കനാട് രാധാകൃഷ്ണന്‍, സി.മോഹനന്‍ പിള്ള, കായിക്കര നജീബ്, അഡ്വ. വിജയചന്ദ്രന്‍, ഇക്ബാല്‍കുട്ടി, എം.അന്‍സറുദ്ദീന്‍, എസ്.ത്യാഗരാജന്‍, ആര്‍.ശ്രീധരന്‍ പിള്ള, പ്രേം ഉഷാര്‍, കരീപ്പള്ളി ഷാജഹാന്‍, തൊടിയില്‍ ലുക്ക്മാന്‍, ടി.സി.വിജയന്‍, പി.ആര്‍.പ്രതാപചന്ദ്രന്‍, പ്രകാശ് ബാബു, എം.എ.സലാം എന്നിവര്‍ പങ്കെടുത്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam