കേരള മണ്ണാന്‍ സഭ ജില്ലാ വാര്‍ഷികസമ്മേളനം

Posted on: 03 May 2015



കൊല്ലം: കേരള മണ്ണാന്‍ സഭ വാര്‍ഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു. വി.പ്രഭാകരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം രക്ഷാധികാരി വി.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി പ്രതാപനും കണക്ക് ഖജാന്‍ജി കലേശനും അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഗോപിനാഥന്‍, സംസ്ഥാന വനിതാസമാജം സെക്രട്ടറി രമ ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലൂസ്ടു വിജയികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പ്രസിഡന്റായി വി.പ്രഭാകരനും സെക്രട്ടറിയായി ഡി.പ്രതാപനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam