മോദി സര്‍ക്കാര്‍ പണക്കാര്‍ക്കുവേണ്ടി-കമറുദ്ദീന്‍ മുസ്ലിയാര്‍

Posted on: 03 May 2015കരുനാഗപ്പള്ളി: പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചതുവഴി മോദി സര്‍ക്കാര്‍ പണക്കാര്‍ക്കുവേണ്ടിയാണ് നില്‍ക്കുന്നതെന്ന് തെളിഞ്ഞതായി ജനതാദള്‍ (യു) സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ് അംഗം കെ.എസ്.കമറുദ്ദീന്‍ മുസ്ലിയാര്‍ പറഞ്ഞു. പെട്രോളിന് നാലുരൂപയും ഡീസലിന് മൂന്നുരൂപയും കൂട്ടിയത് സാധാരണക്കാരന്റെ ജീവിതഭാരം വര്‍ധിപ്പിക്കും. സ്ലീപ്പര്‍ ക്ലാസ് ചാര്‍ജ് ഇരട്ടിയാക്കിയതും റെയില്‍വേയിലെ സാധാരണക്കാരായ യാത്രക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയാണെന്നും മുസ്ലിയാര്‍ പറഞ്ഞു. വിലവര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam