'കരുതല്‍-2015' മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജനസമ്പര്‍ക്ക പരിപാടി ഫാത്തിമ മാതാ കോളേജില്‍

Posted on: 03 May 2015കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൊല്ലം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിക്ക് ഈ വര്‍ഷവും ഫാത്തിമ മാതാ നാഷണല്‍ കോളേജ് വേദിയാകും. 11നാണ് പരിപാടി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സര്‍വീസ് സംഘടനാ ഭാരവാഹികളുടെയും യോഗം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.യുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു.
ജനസമ്പര്‍ക്ക പരിപാടി ചിട്ടയോടെ നടത്തുന്നതിനുവേണ്ട മുന്‍കരുതല്‍ സ്വീകരിക്കണം. എല്ലാ സന്നദ്ധ, സാംസ്‌കാരിക സംഘടനകളും സഹകരിക്കണം. മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് കിടപ്പുരോഗികളെ പരിപാടിക്ക് കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കിടപ്പുരോഗികളെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം വീടുകളില്‍ സന്ദര്‍ശിച്ച് സഹായത്തിന് ശുപാര്‍ശചെയ്തുവരുകയാണ്-എം.പി പറഞ്ഞു.
ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ പഞ്ചായത്തുകളിലെ പട്ടയപ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ജനസമ്പര്‍ക്ക പരിപാടി പ്രയോജനപ്പെടുത്തണം. റോസ് മലയില്‍ താമസിക്കുന്നവരുടെ പ്രശ്‌നങ്ങളും പരിഗണിക്കും.
ജനസമ്പര്‍ക്ക പരിപാടി കാര്യക്ഷമമായി നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ സ്വീകരിച്ചതായി കളക്ടര്‍ ഡോ. എ.കൗശിഗന്‍ അറിയിച്ചു. 45000ഓളം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയില്‍ കുടിവെള്ളവിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ ഉദ്ദേശിക്കുന്ന സംഘടനകള്‍ മെയ് 6 നുമുമ്പ് എ.ഡി.എമ്മുമായി ബന്ധപ്പെടണം-അദ്ദേഹം പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്, എ.ഡി.എം. വി.ചന്ദ്രസേനന്‍, ആര്‍.ഡി.ഒ. സി.സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജനസമ്പര്‍ക്ക പരിപാടി; വാഹനസൗകര്യം ഏര്‍പ്പെടുത്തി

കൊല്ലം:
മേയ് 11ന് കൊല്ലത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ യാത്രാസൗകര്യത്തിനായി കൊല്ലംവഴി പോകുന്ന എല്ലാ സ്റ്റേജ് കാര്യേജ് ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസ്സുകളും കര്‍ബല ജങ്ഷന്‍വഴി പോകുമെന്ന് കൊല്ലം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഷാജി എം.പണിക്കര്‍ അറിയിച്ചു.Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam