അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണം

Posted on: 03 May 2015കൊട്ടാരക്കര: വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി സൂസന്‍കോടി പറഞ്ഞു. എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജാതി-മത-സാമുദായിക ശക്തികളുടെ തിട്ടൂരങ്ങള്‍ക്ക് സ്ത്രീ സമൂഹം വശംവദരാവുകയാണ്. പുരോഗമന സമൂഹമായ കേരളത്തില്‍ നിയമസഭയ്ക്കകത്തുപോലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. ഉയര്‍ന്ന ബോധനിലവാരത്തിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വനിതാ സംഘടനകള്‍ ഏറ്റെടുക്കണമെന്നും സൂസന്‍കോടി പറഞ്ഞു. ചടങ്ങില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ എഴുത്തുകാരി വി.എസ്.ബിന്ദു സംസാരിച്ചു. എസ്.ശ്രീദേവി സ്വാഗതവും ബി.യശോദ നന്ദിയും പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam