ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ആദരിക്കും

Posted on: 03 May 2015ചടയമംഗലം: രാജ്യത്തെ ഏറ്റവും നല്ല ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട കൊല്ലം ജില്ലാ പഞ്ചായത്തിന്റ അധ്യക്ഷന്‍ എസ്.ജയമോഹനെ ആയൂര്‍ ലയണ്‍സ് ക്ലബ് ആദരിക്കും. ഞായറാഴ്ച ആയൂര്‍ അമ്പാടി ഓഡിറ്റോറിയത്തില്‍ ചേരുന്ന ചടങ്ങില്‍ നിര്‍ധന യുവതിക്ക് വിവാഹധനസഹായമായി 1,10,000 രൂപയും വിതരണം ചെയ്യും. ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണല്‍ ഡിസ്ട്രിക്ട് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട കെ.സുരേഷിനെ ചടങ്ങില്‍ അനുമോദിച്ചു. ലയണ്‍ എം.എം.ചാക്കോച്ചന്‍ സെന്റ് മേരീസ് ക്‌നാനായ സഭയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തികസഹായം കെ.സുരേഷ്‌കുമാറിന് ചടങ്ങില്‍ കൈമാറും. ഡോ. ആമ്പാടി കൃഷ്ണപിള്ള, എന്‍.ശശിധരന്‍ പിള്ള, എ.എസ്.നൗഷാദ്, ജയരാജ്, പ്രഭാകരന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam