തീവ്രബോധന പരിപാടിയും റബര്‍ കര്‍ഷക സെമിനാറും

Posted on: 03 May 2015കൊട്ടാരക്കര: റബര്‍ ബോര്‍ഡിന്റെ തീവ്രബോധന പരിപാടിയുടെ മേഖലാതല ഉദ്ഘാടനവും റബര്‍ കര്‍ഷക സെമിനാറും തിങ്കളാഴ്ച രാവിലെ 8.30ന് നെടുവത്തൂരില്‍ നടക്കും. നെടുവത്തൂര്‍ എന്‍.എസ്.എസ്. ഡി.വി.യു.പി. സ്‌കൂളില്‍ നടക്കുന്ന പരിപാടി മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന റബര്‍ കര്‍ഷകരെ ആദരിക്കും. റബര്‍ കര്‍ഷക സെമിനാറില്‍ ഡെപ്യൂട്ടി റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ കെ.മുകുന്ദന്‍ പിള്ള വിഷയം അവതരിപ്പിക്കും.
ബസവ ജയന്തി ആഘോഷം
കൊട്ടാരക്കര:
ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ കൊട്ടാരക്കര പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ ഞായറാഴ്ച ബസവ ജയന്തി ആഘോഷിക്കുന്നു. പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, പായസവിതരണം എന്നിവ നടത്തും. രാവിലെ 9.30ന് പടിഞ്ഞാറ്റിന്‍കര വീരശൈവ ഭവനില്‍ ചേരുന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് പി.കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബസവദര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ കവി കൊട്ടാരക്കര കൃഷ്ണന്‍കുട്ടി പ്രഭാഷണം നടത്തും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam