ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂടെ എം.പി.മന്മഥന്‍ സമൂഹത്തിന് വെളിച്ചം നല്‍കി- ജസ്റ്റിസ് ബഞ്ചമിന്‍ കോശി

Posted on: 03 May 2015കൊട്ടാരക്കര: കലയപുരം സങ്കേതത്തില്‍ എം.പി.മന്മഥന്‍ സ്മാരക ഹാള്‍ സമര്‍പ്പണവും പ്രൊഫ. എം.പി.മന്മഥന്‍ ജന്മശതാബ്ദി സ്മാരക അവാര്‍ഡ് ദാനവും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബഞ്ചമിന്‍ കോശി നിര്‍വഹിച്ചു. മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി, ഇരുളടഞ്ഞ സമൂഹത്തിന് വെളിച്ചം പകര്‍ന്ന ചൈതന്യമായിരുന്നു പ്രൊഫ. എം.പി.മന്മഥനെന്ന് അദ്ദേഹം പറഞ്ഞു. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് ഗാന്ധി സ്മാരകനിധി അഖിലേന്ത്യ പ്രസിഡന്റ് പി.ഗോപിനാഥന്‍ നായര്‍ക്ക് സമ്മാനിച്ചു. എം.പി.മന്മഥന്റെ ഛായാചിത്രം ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ അനാച്ഛാദനം ചെയ്തു. ഡോ. ഡി.ബാബുപോളിന്റെ അധ്യക്ഷതയില്‍ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, ഗാന്ധി സ്മാരകനിധി സെക്രട്ടറി കെ.ജി.ജഗദീശന്‍, ജോസഫ് ശമുവേല്‍ കറുകയില്‍, ബി.ശശികുമാരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍.ബ്രഹ്മദാസ്, റജിമോന്‍ വര്‍ഗീസ്, വാര്‍ഡ് അംഗം പി.ബിനുകുമാര്‍, എസ്.ബാബുജി, സന്തോഷ് കെ.തോമസ്, മത്തായി മരുതൂര്‍, പ്രൊഫ. പി.ജെ.ഹെന്‍ട്രി, ഫാ. ജോണ്‍ പുത്തന്‍വീട്ടില്‍, എല്‍.ബാബുക്കുട്ടി, കെ.ഇടിക്കുള തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. ആശ്രയ സെക്രട്ടറി കലയപുരം ജോസ് സ്വാഗതവും ടി.എം.യോഹന്നാന്‍ നന്ദിയും പറഞ്ഞു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam