വോളിബോള്‍ ഫെസ്റ്റ്‌

Posted on: 03 May 2015



കൊല്ലം: പെരിനാട് നീരാവില്‍ അനുഗ്രഹ കലാസാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തും. ഞായറാഴ്ച മുതല്‍ 10 വരെ നീരാവില്‍ ആണിക്കുളത്ത് ചിറ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് 6.30നാണ് മത്സരങ്ങള്‍. ഞായറാഴ്ച വൈകിട്ട് 6ന് എ.സി.പി. കെ.ലാല്‍ജി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.
അനുഗ്രഹ കലാസാംസ്‌കാരികവേദിയുടെ കെട്ടിട ശിലാസ്ഥാപനം 10ന് 5ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. നിര്‍വഹിക്കും. 5.30ന് അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫിനെയും ദേശീയ വോളിബോള്‍ താരം കിഷോര്‍കുമാറിനെയും ആദരിക്കും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam